ഇന്ധന വില നിയന്ത്രിക്കാന്‍ സംസ്ഥാനം രംഗത്ത് ; അധിക നികുതി വേണ്ടന്നുവെക്കും
കുതിയ്ക്കുന്ന ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. വില കുറയ്ക്കുവാന്‍ അധിക നികുതി വരുമാനം വേണ്ടെന്ന് വെയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അന്തിമ തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം.
അതേസമയം ഇന്ധല വില കുറയ്ക്കുന്ന കാര്യം കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. ഇന്ധന വിലയില്‍ ദീര്‍ഘകാല പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇന്ധനത്തിന്റെ നികുതി വരുമാനം രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നു.