കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് നരേന്ദ്രമോദി ; രാജ്യം ഭരിക്കാന്‍ സമയം ഇല്ല എങ്കിലും ഇതിനൊക്കെ ഉണ്ട് എന്ന പരിഹാസവുമായി സോഷ്യല്‍മീഡിയ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാന നരേന്ദ്ര മോദി. ഫിറ്റ്‌നസ് ചാലഞ്ചിന്റെ ഭാഗമായിട്ടാണ് നടപടി. നേരെത്ത വിരാട് കോഹ്ലി 20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഫിറ്റ്നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്. തുടര്‍ന്നാണ് മോദി വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് തന്റെ ട്വിറ്ററില്‍ അറിയിച്ചത്.
ഉടന്‍ തന്നെ തന്റെ ഫിറ്റ്‌നസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്ന് മോദി അറിയിച്ചു. ഈ ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ്. പുഷ് അപ്പ് ചെയുന്ന വീഡിയോ സഹിതമായിരുന്നു റാത്തോഡിന്റെ വെല്ലുവിളി. കോഹ്ലി, സൈന നെഹ്വാള്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് അദ്ദേഹം വെല്ലുവിളിച്ചത്. എന്നാല്‍ പെട്രോള്‍ വില വര്‍ധന ,തൂത്തുക്കുടി വെടിവെപ്പ് എന്നിങ്ങനെ രാജ്യത്ത് ധാരാളം പ്രശ്നങ്ങള്‍ നടക്കുന്ന സമയവും അതിലൊന്നും ഇടപെടാതെ ഇതുപോലെ ഉള്ള പബ്ലിസിറ്റിക്ക് പിറകെ പോകുന്ന മോദിയെ കണക്കറ്റു പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ.