കൊള്ള ലാഭത്തിന്റെ കണക്കുകള്‍ വരുന്നു

ഇന്ധന വിലവര്‍ദ്ധനവിലൂടെ എണ്ണകമ്പനികള്‍ കൊയ്തത് കൊള്ള ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ അതായത് 2018 ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്നുമാസത്തെ വിറ്റുവരവിലും ലാഭത്തിലും ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇന്ധനവില റെക്കോര്‍ഡില്‍ എത്തിയതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിന്റെ കണക്കുകള്‍ വരുമ്പോള്‍ ഇതിനേക്കാള്‍ ഭീമമായ ലാഭമായിരിക്കും എണ്ണക്കമ്പനികള്‍ നേടുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ കണക്കുകളാണ് പുറത്തു വന്നത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെ മാത്രം ഇന്ത്യന്‍ ഓയില്‍ നേടിയത് 5218 കോടി രൂപയുടെ ലാഭമാണ്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇത് 3720 കോടിയായിരുന്നു. അതായത് 45 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്ത ലാഭം 22,622 കോടി രൂപയാണ്. അതിനു മുന്‍പത്തെ ലാഭത്തേക്കാള്‍ 11 ശതമാനം വര്‍ധന.

ഹിന്ദുസ്ഥാന്‍ പെട്രോളിയം ജനുവരി മുതല്‍ മാര്‍ച്ച് വരെ മാത്രം നേടിയ ലാഭം 1750 കോടി രൂപ. ഭാരത് പെട്രോളിയം ഒഎന്‍ജിസി എന്നിവയുടെ കണക്കുകള്‍ പുറത്തു വരാനിരിക്കുന്നതെയുള്ളൂ. എന്ന കമ്പനികളും കേന്ദ്ര സര്‍ക്കാരും നഷ്ടക്കണക്കുകള്‍ പറയുമ്പോഴും ഓരോ വര്‍ഷവും പുറത്തു വരുന്ന കണക്കുകളില്‍ ലാഭം കൂടി വരുന്നതേയുള്ളു.

അയാള്‍ രാജ്യങ്ങളില്‍ ചൈനയില്‍ മാത്രമാണ് ഇന്ത്യയിലെക്കാള്‍ വില കൂടുതല്‍. പാകിസ്ഥാനില്‍ ഇവിടുത്തേക്കാള്‍ 36 ശതമാനവും ശ്രീലങ്ക നേപ്പാള്‍ എന്നിവിടങ്ങളില്‍ 20 ശതമാനവും കുറവാണ് പെട്രോള്‍ വില.