സ്വിറ്റ്സര്‍ലാന്‍ഡില്‍ സ്റ്റീഫന്‍ ദേവസ്സി ബാന്‍ഡ് ടിക്കറ്റ് വില്പന കിക്ക് ഓഫ് ചെയ്തു
ജേക്കബ് മാളിയേക്കല്‍
സൂറിച്ച്: സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഉള്ള പ്രമുഖ മ്യൂസിക് ബാന്‍ഡ് സ്വിറ്റ്സര്‍ലണ്ടില്‍ വേദി ഒരുക്കുന്നു. കേളിയുടെ ഇരുപതാം വാര്‍ഷിക, ഓണാഘോഷത്തോടനുബന്ധിച്ചാണ് സ്റ്റീഫന്‍ ദേവസിയും കൂട്ടരും സംഗീത നിശ ഒരുക്കുന്നത്. സെപ്റ്റംബര്‍ 8നാണ് വിശാലമായ ഓണാഘോഷം, പൊന്നോണം 2018 സൂറിച്ചില്‍ അരങ്ങേറുന്നത്.
കേളി ഒരുക്കിയ അന്താരാഷ്ട്ര യുവജനോത്സവവേദിയില്‍ വച്ച് പ്രസ്തുത പ്രോഗ്രാമിന്റെ ടിക്കറ്റ് വില്പന ഉത്ഘാടനം ചെയ്തു. സ്വിറ്റ്സര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജില്‍ നിന്നും ശ്രീമതി റോസാ റാഫേല്‍ ആദ്യ ടിക്കറ്റ് സ്വീകരിച്ചുകൊണ്ട് ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു. പ്രീ സെയില്‍ ആയി വില്‍ക്കുന്ന ടിക്കറ്റിന് നിരക്ക് കുറവ് സംഘാടകര്‍ നല്‍കുന്നുണ്ട്. നിലവില്‍ ജെനറല്‍ കാറ്റഗറി ടിക്കറ്റിന് 45, 30 ഫ്രാങ്ക് ആണ് വില. രുചികരമായ ഓണസദ്യ സ്റ്റീഫന്‍ ദേവസ്യയുടെയും കൂട്ടരുടെയും സംഗീതവിരുന്ന് തിരഞ്ഞെടുത്ത സ്വിസ് കലാവിസ്മയങ്ങള് എന്നിവയാണ് ഓണാഘോത്തിന് കേളി ഒരുക്കുന്നത്.
കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. നിര്‍ധനര്‍ക്ക് വീട് വച്ച് നല്കുന്ന ഭവന നിര്‍മ്മാണ പദ്ധതി ആയ കേളി ഷെല്‍ട്ടര്‍ ആണ് നൂതന പദ്ധതി.