കെ എം മാണി അഴിമതി പരത്തുന്ന രാഷ്ട്രീയ വൗവ്വാല്‍


അഴിമതി വൈറസ് പരത്തുന്ന രാഷ്ട്രീയ വവ്വാലാണ് കെ.എം.മാണിയെന്ന് ചെങ്ങന്നൂര്‍ വിധിയെഴുതുമെന്ന്
യുവജനപക്ഷം. പത്രക്കുറിപ്പ് പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ ഈ വിഷയത്തെ ബന്ധിപ്പിച്ച് ട്രോള്‍ രൂപത്തിലുള്ള ഇമേജുകള്‍ വട്‌സാപ്പിലും, ഫേസ്ബുക്കിലുമായി നിറയുകയാണ്. ഇലകഷന്‍ പ്രചരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നുമുന്നണികളും പ്രചരണം കൊഴുപ്പിക്കുകയാണ്. കെ. എം. മാണിയുടെ പിന്തുണ ചെങ്ങന്നൂര്‍ എങ്ങനെ വിലയിരുത്തുനമെന്നതും കേരളം ഉറ്റു നോക്കുകയാണ്.

കെ. എം. മാണി, യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച അന്ന് തന്നെ പി.സി. ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുല്ല്യ ശ്കതികളായി മൂന്ന് മുന്നണികളും ഏറ്റുമുട്ടുന്ന ചെങ്ങന്നൂരില്‍ ജയപരാജയം തീരുമാനിക്കപ്പെടുക ചെറിയ മാര്‍ജിനില്‍ ആയിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അത് കൊണ്ട് തന്നെ ഇലക്ഷന്‍ റിസള്‍ട്ട് ഒരു മാണി ജോര്‍ജ്ജ് പോരാട്ടമാക്കാനുള്ള യുവജനപക്ഷത്തിന്റെ ശ്രമവുംകൂടിയാവുകയാണ് പത്രക്കുറിപ്പ്.

പത്രക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

കോട്ടയം: സംസ്ഥാനത്ത് നിപ വൈറസ് പരത്തുന്ന കടവാതിലുപോലെ കേരളത്തിലെ പൊതുരംഗത്ത് അഴിമതി വൈറസ് വ്യാപിപ്പിച്ച രാഷ്ട്രിയ വവ്വാലാണ് കെ.എം.മാണിയെന്ന് ചെങ്ങന്നൂരില്‍ ജനം വിധിയെഴുതുമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷൈജോ ഹസ്സനും, ജനറല്‍ സെക്രട്ടറി അഡ്വ.ഷോണ്‍ ജോര്‍ജും പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് കൃത്യമായി ചെയ്യുന്നത്‌കൊണ്ട് നിപ വൈറസ് ഭീതി കേരളത്തില്‍ കുറയുകയാണ്. എന്നാല്‍ മാരകമായ പുത്ര വൈറസിനെക്കൂടി ജനങ്ങളുടെ തലയില്‍ കെട്ടിയേല്‍പ്പിച്ച് കെ.എം.മാണി രാഷ്ട്രീയ സംശുദ്ധിക്ക് അടുത്ത തലമുറയിലേക്ക് കൂടി ഭീതി പകര്‍ന്നിരിക്കുകയാണ്. ആത്മാഭിമാനവും ധാര്‍മ്മികതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ രാഷ്ട്രീയ വൈറസ് സിന്‍ഡിക്കേറ്റിനെ പൊതുരംഗത്ത്‌നിന്നും തുടച്ച് നീക്കാനുള്ള വിധിയെഴുത്താവും ചെങ്ങന്നൂരില്‍ ജനങ്ങള്‍ നടത്തുക. അതല്ലെങ്കില്‍ പൊതുപ്പണം കൊള്ളയടിക്കാന്‍ മാത്രമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അംഗീകരിക്കപ്പെടും. അതൊഴിവാക്കാന്‍ നിപ വൈറസിനും അത് പടര്‍ത്തുന്ന വവ്വാലുകള്‍ക്കുമെതിരെ കേരളത്തിലെ ആരോഗ്യ വകുപ്പ് സ്വീകരിച്ച ജാഗ്രത രാഷ്ട്രീയത്തിലെ മാരക അഴിമതി വൈറസുകളായ കെ.എം.മാണിയുടേയും മകന്റേയും ദുഷിച്ച രാഷ്ട്രീയത്തിനെതിരെ ചെങ്ങന്നൂരിലെ സമ്മതിദായകര്‍ സ്വീകരിക്കുമെന്നും യുവജനപക്ഷം നേതാക്കള്‍ പറഞ്ഞു.