കേരളം ത്രിപുരയാകും: പിണറായിയെ വിരട്ടി ബിപ്ലബ്
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപിക്കു ശക്തി പകരാന്‍ അനേകം കേന്ദ്ര നേതാക്കളും ബിജെപി മുഖ്യന്മാരും മണ്ഡലത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ സിപിഎം കോട്ടതകര്‍ത്ത് കാവിക്കൊടി പാറിച്ച സ്റ്റാര്‍ കാംപെയ്നര്‍ ആയാണ് ത്രിപുര മുഖ്യമന്ത്രിയായ ബിപ്ലബ് കുമാര്‍ ദേബിനെ ബിജെപി പ്രചാരണത്തിന് എത്തിച്ചിരിക്കുന്നത്.
പിണറായി വിജയന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവമായ മുഖ്യന്‍ ആണെന്നും അഹങ്കാരം വെടിഞ്ഞു അയാള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നില്ലെങ്കില്‍ വലിയ പ്രത്യാഖാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞു. ത്രിപുരയിലെ പോലെ സിപിഎം നെ കേരളത്തില്‍ നിന്നും തുടച്ചു നീക്കും എന്നുമാണ് ബിപ്ലബ് പ്രഖ്യാപിച്ചത്.
ആദ്യം എത്തിയത് പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍. ത്രിപുര സര്‍ക്കാരിന്റെ വക 5 ലക്ഷം രൂപ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. ബിജെപി കേരള ഘടകത്തിന് 5 ലക്ഷത്തിന്റെ ചെക്ക് അയച്ചു കൊടുക്കും അവര്‍ അത് ശ്രീജിത്തിന്റെ കുടുംബത്തിന് കൈമാറും എന്നാണ് അറിയിച്ചത്.
നിരവധി അബദ്ധ പ്രസ്താവനകളിലൂടെ ഏറെ ശ്രദ്ധ നേടുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് മോഡി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ട്രോളന്മാരുടെയും പ്രിയങ്കരനാണ് ഇപ്പോള്‍ ബിപ്ലബ്.