വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 8 മുതല്‍ 10 വരെ ക്രൊയേഷ്യയില്‍

ജെജി മാത്യു മാന്നാര്‍

ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് മേഖലയുടെ കുടുംബ സംഗമം ജൂണ്‍ 8 മുതല്‍ 10 വരെ ക്രൊയേഷ്യയില്‍ നടക്കും. സംഘടനയുടെ ഗ്ലോബല്‍ നേതൃത്വത്തില്‍ നിന്നുള്ള പ്രതിനിധികളും, വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.

കൂട്ടായ്മയുടെ ഐക്യം ഊട്ടിയുറപ്പിക്കാനും, ഉല്ലസിക്കാനും അതേസമയം വിജ്ഞാനാനവും വിനോദവും പ്രദാനം ചെയ്യുന്ന നിരവധി പരിപാടികളും ഫെഡറേഷന്റെ യൂറോപ്പ് കുടുംബ സംഗമത്തെ ഏറെ ഹൃദ്യമാക്കും.സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഡബ്ലിയു.എം.എഫ് യൂറോപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഡോണി ജോര്‍ജ് (ഡബ്ലിയു.എം.എഫ് യൂറോപ്പ് പ്രസിഡന്റ്), മാത്യു ചെരിയന്‍കലയില്‍ (ഡബ്ലിയു.എം.എഫ് യൂറോപ്പ് സെക്രട്ടറി), സാബു ചക്കാലയ്ക്കല്‍ (ഡബ്ലിയു.എം.എഫ് യൂറോപ്പ് കോഓര്‍ഡിനേറ്റര്‍) എന്നിവരെ ബന്ധപ്പെടുക.