ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്ക്
കനേഡിയന്‍ നഗരമായ ടൊറന്റോയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്. മിസിസാഗയിലെ ബോബെ ഭേല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ച രാത്രി പത്ത് മുപ്പതോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
അതേസമയം, അഞ്ജാതരായ രണ്ടുപേര്‍ സ്‌ഫോടന വസ്തുക്കളുമായി റസ്റ്ററന്റിനുള്ളിലേക്കു പോകുന്നതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. തീവ്രവാദ ആക്രമണമാണ് എന്ന് സംശയം ഉണ്ട്.