കുമ്മനം ഗവര്‍ണ്ണര്‍

തിരുവനന്തപുരം : ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണറായി തിരഞ്ഞെടുത്തു. നിലവിലെ ഗവര്‍ണ്ണര്‍ നിര്‍ഭയ് ശര്‍മ്മ ഈ മാസം 28നു തന്‍റെ കാലാവധി പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്നാണ്‌ കുമ്മനം രാജശേഖരനെ ഗവര്‍ണ്ണറായി നിയമിച്ചിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് നിയമനമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി കേരള സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷന്‍ ആകുന്നതിനു മുന്‍പ് ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. കോട്ടയത്തെ കുമ്മനത്ത് ജനിച്ച കുമ്മനം രാജശേഖരന്‍ സി.എം.എസ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ കുമ്മനം വിവിധ പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ദീപിക പത്രത്തിലായിരുന്ന പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. 1976ലാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നത്. കൊച്ചിയിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുന്നത്.