ശ്രീദേവിയുടെ മരണം കൊലപാതകം ; പിന്നില്‍ ദാവൂദ് ഇബ്രാഹീം എന്ന് ആരോപണം
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി ശ്രീദേവിയുടെ മരണം കൊലപാതകമാണ് എന്ന ആരോപണവുമായി ഡല്‍ഹി പോലീസ് മുന്‍ എസിപി പി വേദ് ഭൂഷണ്‍ രംഗത്ത്. ഫെബ്രുവരി 24 നായിരുന്നു നടി ശ്രീദേവി മരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങി മരണമാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ശരിവെച്ചതോടെ ദുബായി പോലീസ് കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കാന്‍ ഉത്തരവാകുകയും ചെയ്തിരുന്നു. അതേസമയം ശ്രീദേവിയുടെ മരണത്തിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് പറഞ്ഞ് ബിജെപി നേതാവ് വന്നിരുന്നു. ഇപ്പോള്‍ അതേ ആരോപണവുമായി ഡല്‍ഹി പോലീസ് മുന്‍ എസിപി പി ദേവ് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്രീദേവിയുടേത് അപകടമല്ലെന്നും കൊലപാതകമായിരുന്നെന്നും ഇദ്ദേഹം മുന്‍പും പറഞ്ഞിരുന്നു. പോലീസില്‍ നിന്നും വിരമിച്ചതിന് ശേഷം സ്വകാര്യമായി കുറ്റാന്വേഷണ ഏജന്‍സി നടത്തി വരികയാണ് ദേവ് ഭൂഷണ്‍.
കേസന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ പോയി വന്നതിന് ശേഷം വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീദേവിയുടെ മരണം പുന:സൃഷ്ടിച്ചായിരുന്നു ദേവ് ഭൂഷന്‍ അന്വേഷണം നടത്തിയത്. ദുബായി ദാവൂദ് ഇബ്രാഹിമിന്റെ ശക്തി കേന്ദ്രമാണ്. ദുബായിലെ രാജകുടുംബവുമായി ദാവൂദിന് അടുത്ത ബന്ധമുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീദേവി തമാസിച്ചിരുന്ന ജുമേറ എമിരേറ്റ്സ് ടവര്‍ ദാവൂദിന്റെ ഉടമ്സ്ഥതയിലുള്ളതാണെന്നാണ് ദേവ് ഭൂഷണ്‍ പറയുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ദുബായി പോലീസിനോട് ശ്രീദേവിയുടെ രക്ത സാമ്പിളുകളും മറ്റ് വിവരങ്ങളും ചോദിച്ചിട്ട് അത് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും ദേവ് ഭൂഷന്‍ ആരോപിക്കുന്നു. ഇക്കാരണങ്ങളെല്ലാമാണ് ദാവൂദിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കാന്‍ കാണം.
ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് വീണ്ടും ഊഹാപോഹങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ദേവ് ഭൂഷണ്‍. ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ദുബായില്‍ ഉണ്ടെന്നും ദുബായില്‍ നിന്ന് മരണപ്പെട്ടാല്‍ മാത്രമേ ഈ തുക ലഭിക്കുകയുള്ളു. അതിനാല്‍ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് ഹൈക്കോടതിയില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി കളഞ്ഞിരുന്നു. ശ്രീദേവിയുടെ മരണത്തിന് പിന്നാലെ പലതരത്തിലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുമോ എന്നതായിരുന്നു പ്രധാനമായി ഉന്നയിച്ച സംശയം. ഒന്നെങ്കില്‍ ആത്മഹത്യ, അപകടം, കൊലപാതകം ഈ മൂന്ന് സാധ്യതകളായിരുന്നു നടിയുടെ മരണത്തില്‍ ഉണ്ടായിരുന്നത്.