സൂപ്പര്‍ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആരാധകര്‍ ഞെട്ടി
ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ലോകം മുഴുവന്‍ ആരാധകരുള്ള ഈ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയി. അമ്പരപ്പോടെയാണ് ആരാധകര്‍ താരത്തിന്റെ ഈ അവസ്ഥയെ കണ്ടത്. മറ്റാരുമല്ല ജെറ്റ്ലീയുടെ ചിത്രങ്ങളാണ് ഇത്. ലോക സിനിമയിലെ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ ചിത്രങ്ങള്‍ ചെയുന്ന ജാക്കിച്ചാനെക്കാള്‍ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ആണ് ജെറ്റ്‌ലീയുടേത്. ഹൈപ്പര്‍ തൈരോയിഡിസം എന്ന രോഗം ബാധിച്ച 55 കാരനായ നടനെ ഇപ്പോള്‍ കണ്ടാല്‍ 70 നുമുകളില്‍ പ്രായം തോന്നും.
ചടുലമായ സാഹസിക സ്റ്റണ്ടുകള്‍ ചെയ്യുന്നതുമൂലം പലതവണ കാലിനും നടുവിനും പരിക്ക് പറ്റിയിട്ടുണ്ട് ഇദ്ദേഹത്തിന്. 5 കൊല്ലം മുന്‍പാണ് ഹൈപ്പര്‍ തൈരോയിഡിസം എന്ന രോഗം ബാധിച്ചത്, ഉറക്കം കുടുകയും മുസിലുകള്‍ക്ക് ബലം കുറയുകയും ഇത് കാരണം സംഭവിക്കും. ശരീരം ആസകലം ഉള്ള വേദനയും മരുന്ന് കഴിക്കുന്നതുമൂലം വണ്ണം കൂടുകയും, മുടി നരയ്ക്കുകയും, മുഖത്ത് ചുളുവുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ശരീരം അനങ്ങിയുള്ള പരിശീലനം ഇപ്പോള്‍ തീരെ ചെയ്യാന്‍ ആകുന്നില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വെറും രണ്ടു ചെറിയ വേഷങ്ങള്‍ മാത്രമാണ് ജെറ്റ്ലീ ചെയ്തത്.
ചിത്രങ്ങള്‍ വൈറല്‍ ആയപ്പോള്‍ ജെറ്റ്ലീ തന്നെ ഫേസ്ബുക്കില്‍ പ്രതികരണവുമായി എത്തി. ‘എന്റെ രോഗാവസ്ഥയില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തിയ എല്ലാ ആരാധകരോടും നന്ദിയുണ്ട്. ഇപ്പോള്‍ എല്ലാം ഭേദമാകുന്നു നന്നായിവരുന്നു. ഉടന്‍ തന്നെ ഞാന്‍ ചെയ്യാന്‍ പോകുന്ന പുതിയ സിനിമകളുടെ വിവരങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കും. ഏവര്‍ക്കും നന്ദി’
ടിബറ്റല്‍ ഒരു ബുദ്ധക്ഷേത്രം സന്ദര്‍ശിക്കവെ ഏതോ ആരാധകന്‍ എടുത്ത ചിത്രമാണ് വൈറല്‍ ആയത്. ‘അദ്ദേഹം ആരോഗ്യവാനാണ്, ജീവന് ഭീഷണിയുള്ള യാതൊരു അസുഖവും ജെറ്റ്‌ലിയ്ക്കില്ല, അനുയോജ്യമല്ലാത്ത സമയത്തു അനുയോജ്യമല്ലാത്ത ആംഗിളില്‍ ചിലപ്പോള്‍ എന്റെ ചിത്രമെടുത്താലും ദുര്‍ബലം എന്ന് തോന്നിപ്പിക്കും’ എന്ന് ജെറ്റ്‌ലിയുടെ മാനേജര്‍ സ്റ്റീവന്‍ പറഞ്ഞു.
ജെറ്റ്ലീ, ഡോണി യെന്‍, ഗോങ് ലി എന്നിവര്‍ ഒന്നിക്കുന്ന ഡിസ്നിയുടെ ലൈവ് ആക്ഷന്‍ ചിത്രം ‘മുലാന്‍’ 2020 ല്‍ പുറത്തിറങ്ങും. ഏറെ പ്രതീക്ഷയോടെ ചലച്ചിത്ര ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. 1998ല്‍ ഡിസ്നി തന്നെ അനിമേഷന്‍ ചിത്രമായി ‘മുലാന്‍’ റിലീസ് ചെയ്തിരുന്നു.