ഗോവ ബീച്ചില്‍ കാമുകന്‍റെ കണ്മുന്‍പില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു
ദക്ഷിണ ഗോവയിലെ സെര്‍നാഭാട്ടിം ബീച്ചിലാണ് സംഭവം. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജിവ് ധനഞ്ജയ്(23), സന്തോഷ് ഭാരിയ(19) എന്നിവരാണ് പിടിയിലായത്. ബീച്ചിലെത്തിയ കമിതാക്കളെ തടഞ്ഞു നിര്‍ത്തിയ പ്രതികള്‍ യുവതിയുടെയും കാമുകന്റെയും വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് ഇവരോട് പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
പിന്നീട് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന്‍ യുവതിയും കാമുകനും പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ പിടിയിലായത്.