അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ചു കൊന്നു

ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ അമേരിക്കയിലെ ഒഹിയോയില്‍ വെടിയേറ്റു മരിച്ചു. 32 കാരനായ ജസ്പ്രീത് സിങ്ങിനെയാണ് കഴിഞ്ഞ മെയ് 12 നു കാറിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ട ബ്രൊഡറിക് മാലിക് ജോണ്‍സ് റോബെര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം മോഷണം നടത്തിയതായും സൂചനയുണ്ട്.

കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം ജസ്പ്രീത് സിങ്ങ് വാഹനത്തിനുള്ളിലായിരിക്കുമ്പോഴാണ് റോബര്‍ട്ട് വെടിയുതിര്‍ത്തത്. റോബര്‍ട്ടിന്റെ അഭിഭാഷകന്‍ അയാളെ നിരപരാധിയായി കാണണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും അടുത്തയാഴ്ച പ്രതിയുടെ പേരില്‍ കൊലപാതകക്കുറ്റം ചുമത്തും. ഇന്ത്യക്കാരനായ സിങ്ങ് കഴിഞ്ഞ എട്ടു വര്‍ഷമായി യു.എസില്‍ താമസിക്കുന്നു. നാല് കുട്ടികളുണ്ട്.