ഐ പി എല്‍ 2018 ; രാജാവായി സൂപ്പര്‍ കിങ്ങ്സ്

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കപ്പടിച്ചുകൊണ്ട് ഐപിഎല്ലിലെ താരങ്ങള്‍ തങ്ങള്‍ തന്നെയെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ധോണിയും സംഘവും. കലാശപോരാട്ടത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ എം.എസ്.ധോണി ഹൈദരാബാദിനെ ബാറ്റിങ്ങനയക്കുകയായിരുന്നു.

തുടര്‍ന്ന്‍ ഹൈദരാബാദ് പടുത്തുയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം വാട്‌സണ്‍റെ മിന്നല്‍ സെഞ്ചുറി (117)യുടെ ബലത്തില്‍ 18.2 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു. ഇതോടെ ഐപിഎലിലെ മൂന്ന് കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പം ചെന്നൈയും എത്തി. 57 പന്തില്‍ നിന്ന് 117 എടുത്ത വാട്‌സണ്‍ 51 പന്തിലാണ് സെഞ്ചുറി നേടിയത്. രണ്ടു വര്‍ഷം തങ്ങളെ മാറ്റി നിര്‍ത്തിയതിനുള്ള മധുരപ്രതികാരമായി ചെന്നൈക്ക് ഈ നേട്ടം.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് യൂസുഫ് പഠാന്റെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും തകര്‍പ്പന്‍ ബാറ്റിങിന്റെ മികവിലാണ് സ്‌കോര്‍ 178 ലെത്തിചത്.