ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ച പ്രതിയെ ബലാല്‍സംഗക്കേസില്‍ കോടതി വെറുതെ വിട്ടു
താന്‍ തെറ്റുകാരനല്ല എന്ന് തെളിയിക്കാന്‍ പ്രതി സ്വന്തം ലൈംഗികാവയവം കോടതിമുറിക്കുള്ളില്‍ വെച്ച് ജഡ്ജിമാരെ കാണിച്ചു. പ്രതിയുടെ ഭാഗത്താണ് ന്യായം എന്ന് മനസിലാക്കിയ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. കണറ്റിക്കട്ട് സ്വദേശി ഡെസ്മണ്ട് ജെയിംസിനാണ് നിരപരാധിത്വം തെളിയിക്കാന്‍ സ്വന്തം നഗ്നത ജഡ്ജിക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നത്. ന്യൂഹാവനിലെ കോടതിയിലായിരുന്നു വിചാരണ. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ 2014ലാണ് തന്നെ ബലത്സംഗം ചെയ്തയാളെ സ്ത്രീ തിരിച്ചറിയുന്നത്. വാര്‍ത്തയ്‌ക്കൊപ്പം വന്ന ചിത്രത്തില്‍ നിന്നാണ് സ്ത്രീ ആളെ തിരിച്ചറിയുന്നത്. എന്നാല്‍ ഡെസ്മണ്ട് ജയിംസിന്റെ ലൈംഗികാവയവം ഇര നല്‍കിയ കുറ്റവാളിയുടെ ലൈംഗികാവയവത്തിന്റെ വിവരണവുമായി ചേരാതെ നില്‍ക്കുകയായിരുന്നു.
കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ തന്റെ കക്ഷിയുടെ ലൈംഗികാവയവത്തിന്റെ നിരവധി ഫോട്ടോകള്‍ ഹാജരാക്കേണ്ടി വന്നു. എന്നാല്‍ ഒരു ഫോട്ടോയില്‍ ഫ്‌ലാഷ് ലൈറ്റിന്റെ അതിപ്രസരം വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതിനാലാണ് കോടതി മുറിയില്‍ വെച്ച് തന്റെ കക്ഷിക്ക് പാന്റഴിക്കേണ്ടി വന്നത്. യഥാര്‍ഥവും സാധ്യവുമായ ഏക വഴിയായിരുന്നു ഇതെന്നാണ് കുറ്റാരോപിതന്റെ അതിവിചിത്രമായ പ്രതിരോധമാര്‍ഗ്ഗത്തെ ന്യായീകരിച്ചു കൊണ്ട് പ്രതിഭാഗം വക്കീല്‍ പറയുന്നത്.