എന്‍ സി പി കേരള സംസ്ഥാന പ്രസിഡണ്ട് ചുമതല ഏറ്റെടുത്ത് കുവൈറ്റില്‍ വന്ന മുന്‍ മന്ത്രി തോമസ് ചാണ്ടി MLAയ്ക്ക് സ്വീകരണം നല്‍കി- ഓ എന്‍ സി പി (ONCP) കുവൈറ്റ്

പുതിയ എന്‍ സി പി കേരള സംസ്ഥാന പ്രസിഡണ്ട്, മുന്‍ മന്ത്രി ശ്രീ തോമസ് ചാണ്ടി MLA യ്ക്ക് ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ അഭിമുഖത്തില്‍ കുവൈറ്റ് വിമാനതാവളത്തില്‍ വെച്ച് സ്വീകരണം നല്‍കി ഓവര്‍സീസ് എന്‍ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാന്‍സിസ്, ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ ജിയോ ടോമി, ട്രഷറര്‍ ശ്രീ രവീന്ദ്രന്‍ , യൂത്ത് വിംഗ് കണ്‍വീനര്‍ ശ്രീ നോബിള്‍ ജോസ്, മെംബര്‍ ശ്രീ ജോഫി മുട്ടത്ത്,യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജര്‍ ശ്രീ ജോണ്‍ തോമസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പല്‍പക്-പാലക്കാട് രക്ഷാധികാരി ശ്രീ ദിലി, ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍- കുവൈറ്റ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ശ്രീ ജീവ്‌സ് എരിഞ്ചേരി, കെ കെ സി ഒ പ്രസിഡന്റ് ശ്രീ ഷംസു താമരക്കുളം,

ജനറല്‍ സെക്രട്ടറി ശ്രീ ഡാര്‍വിന്‍ പിറവം, സെക്രട്ടറിമാരായ ശ്രീ അശോകന്‍ തിരുവനന്തപുരം, ശ്രീ ദിനേശ് ചുനക്കര, ശ്രീ നിയാസ് കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജിയോ ടോമി