നാളെ ബി ജെ പി ഹര്‍ത്താല്‍
കോട്ടയത്ത് നവവരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉണ്ടായ പോലീസ് അനാസ്ഥയെ തുടര്‍ന്ന് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്താന്‍ ബിജെപി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ ഭരണപക്ഷത്തു നിന്ന് രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കൂടാതെ കേസിലെ പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്ന് പോലീസ് വെളിപ്പെടുത്തലും വന്നു കഴിഞ്ഞു.