കനത്ത മഴയും കാറ്റും ഒമാനില്‍ മരണം പതിനൊന്നായി ; മൂന്ന് വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴ ഒറ്റദിവസം പെയ്തു
ഒമാന്റെ തെക്കന്‍തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. അതേസമയം വെള്ളപ്പാച്ചിലില്‍ കാണാതായ ഒരു മലയാളി ഉള്‍പ്പെടെയുള്ള രണ്ട് ഇന്ത്യക്കാരില്‍ ബിഹാര്‍ സ്വദേശി ഷംസീറി(30)ന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. തലശ്ശേരി പാലയാട് സ്വദേശി മധു ചേലത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.
സലാലയിലെ റൈസൂത്തിലെ വെള്ളപ്പാച്ചിലില്‍പെട്ടാണ് ഇവരെ കാണാതായത്. ഹാഫ കടല്‍ത്തീരത്തുനിന്നാണ് ഷംസീറിന്റെ മൃതദേഹം കണ്ടെത്തിയത്. സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ലഭിക്കേണ്ട മഴയാണ് ഒരു ദിവസം ഒമാനില്‍ പെയ്തത്.