മഴ; മിന്നല്‍; കൊടുങ്കാറ്റ് മൂന്ന് സംസ്ഥാനങ്ങളിലായി 40 പേര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റിലും 40 പേര്‍ കൊല്ലപ്പെട്ടത്. ബീഹാറില്‍ 16, ജാര്‍ഖണ്ഡില്‍ 12, ഉത്തര്‍പ്രദേശില്‍ 14 എന്നിങ്ങനെയാണ് മരണസംഖ്യ. ജാര്‍ഖണ്ഡില്‍ 28 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ നാലുപേര്‍ക്കും ഇടിമിന്നലേറ്റ് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

അതിനിടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈമാസമാദ്യം ഉണ്ടായ പൊടിക്കാറ്റിലും കൊടുങ്കാറ്റിലും 170 പേര്‍ മരിച്ചിരുന്നു.