മോര്‍ച്ചറിക്കു മുന്നില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം

കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആണ് കെവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് പോസ്‌റുമോര്‍ട്ടന്‍ നടപടികള്‍ ആരഭിക്കാനിരിക്കെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സ്ഥലത്തെത്തിയത്, നിരവധി കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകരും മോര്‍ച്ചറിക്കുമുന്നില്‍ തടിച്ചുകൂടിയിരുന്നു. മോര്‍ച്ചറിയില്ലേക്ക് ത്രിരുവഞ്ചൂര്‍ കയറാന്‍ ശ്രമിക്കവേയാണ് സിപിഎം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി എത്തിയത്, തുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടായി.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ കൃത്യമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ആണ് താന്‍ എത്തിയത്, മൂന്നു പ്രധാന ആവശ്യങ്ങള്‍ ആണ് ഞങ്ങള്‍ക്കുള്ളത്. പോസ്റ്റുമോര്‍ട്ടം ആര്‍ടിഒ യുടെ സാന്നിധ്യത്തില്‍ നടത്തുക, നടപടികളുടെ വീഡിയോ റെക്കോര്‍ഡിങ് ഉണ്ടാവുക പിന്നെ മുതിര്‍ന്ന ഡോക്ടര്‍ തന്നെ പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം കൊടുക്കുക.

പോലീസ് ഇടപെട്ടു സമാധാനം പുനഃസ്ഥാപിച്ചെങ്കിലും, എംഎല്‍എ എന്ന പരിഗണനയില്‍ തിരുവഞ്ചൂര്‍ അകത്തു കയറിയപ്പോള്‍ കൂടെ കുറച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കയറ്റി പോലീസ് ഗേറ്റ് അടച്ചു. ഇത് വീടും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി, ഒടുവില്‍ നേതാക്കള്‍ ഇടപെട്ടു അവരെ ശാന്തരാക്കി.