ഇന്ത്യയില്‍ നിന്നും വാങ്ങുന്ന പെട്രോളിനു നേപ്പാളിലെ വില 67.81 പൈസ
ഇന്ത്യയില്‍ നിന്നും നേപ്പാള്‍ വാങ്ങുന്ന പെട്രോള്‍ അവര്‍ അവിടെ വില്‍ക്കുന്നത് 67.81 പൈസക്ക്. അതേ പെട്രോളിന് ഇന്ത്യയിലെ വില 82 രൂപ. എന്നാല്‍ നേപ്പാളിലെ ഈ വില ഭാഗ്യമായത് ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ക്കാണ്. നേപ്പാള്‍ അതിര്‍ത്തിയിലാണ് ഈ ഗ്രാമം. ഇതോടെ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് അവര്‍ നിര്‍ത്തി. പകരം അതിര്‍ത്തിക്കപ്പുറത്ത് നേപ്പാളിലെ പമ്പില്‍ നിന്നാണ് അവര്‍ പെട്രോളും ഡീസലും വാങ്ങുന്നത്. അതേസമയം സീതാമാര്‍ഹിയിലെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ബീഹാറില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്.
ഇന്ത്യയില്‍ തുടര്‍ച്ചയായി 16-ാം ദിവസവും വില കൂടുമ്പോഴാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്‍ മേധാവി പറയുന്നു. ഇന്ത്യയില്‍ നിന്നാണ് നേപ്പാളിലേക്ക് പെട്രോള്‍ നല്‍കുന്നത്. ദിവസേന 250 ടാങ്കര്‍ പെട്രോളാണ് ഇന്ത്യയില്‍നിന്നും നേപ്പാളിലേക്ക് നല്‍കുന്നത്. എന്നാല്‍, നേപ്പാളില്‍ ഒറ്റ നികുതി മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പോലെ കഴുത്തറുക്കുന്ന വില ഇല്ല അവിടെ.