കേരളത്തില്‍ കണ്ടെത്തിയത് മലേഷ്യയിലതിലും അപകടകാരിയായ നിപ്പ വൈറസിനെ
കോഴിക്കോട് : മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരിയായ നിപ വൈറസാണ് കേരളത്തില്‍ കണ്ടെത്തിയത് എന്ന് ആരോഗ്യവകുപ്പ്. നിരവധി പേരുടെ മരണത്തിനു കാരണമായ ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന് സമാനമാണ് കോഴിക്കോടും കണ്ടെത്തിതെന്ന ആരോഗ്യമന്ത്രി അറിയിച്ചു. മലേഷ്യയില്‍ കണ്ടത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആയിരുന്നു. എന്നാല്‍ കോഴിക്കോട് പേരാമ്പ്രയില്‍ കണ്ടെത്തിയത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന തരം വൈറസാണ്.
വവ്വാലുകളില്‍ ഈ വൈറസുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ചില കാലയളവില്‍ ഇതു ക്രമാതീതമായി വര്‍ധിക്കുന്നതാണ് അപകടങ്ങളിലേക്ക് നയിക്കുന്ന വൈറസായി പടരുന്നത്. ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തിലാണ് ഇവയില്‍ ഇത്തരം വൈറസ് വര്‍ധിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നിലവില്‍ ഒരു കുടുംബവുമായി ബന്ധമുള്ളവരില്‍ മാത്രമാണ് അസുഖംകണ്ടത്. നിലവിലുള്ള വൈറസ് ബാധയെ നിയന്ത്രിക്കാന്‍ സാധിച്ചാലും അടുത്ത വര്‍ഷവും വൈറസിനെതിരെ ജാഗ്രത വേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.