ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ; തീരുമാനം നാളെ
റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കര്‍ണ്ണാടക ഇലക്ഷന്‍ കഴിഞ്ഞു തുടര്‍ച്ചയായ 16 ദിവസവും വില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുവാന്‍ പോകുന്നത്. സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ധനത്തിന് രണ്ട് തരത്തിലുള്ള നികുതിയാണ് ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥന സര്‍ക്കാരിന്റെ വാറ്റ് നികുതിയുമാണ്.
32 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് ഏകദേശം 19 രൂപയോളമാണ് വരുന്നത്. അതുകൊണ്ട് തന്നെ വര്‍ധിപ്പിച്ച നികുതിയില്‍ ഇളവ് വരുത്തുന്ന കാര്യമായിരിക്കും മന്ത്രിസഭാ യോഗം ആലോചിക്കുന്നത്. എന്നാല്‍, എണ്ണ വിലയില്‍ എത്രകണ്ട് കുറവ് വരുത്തും എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. മുന്‍പ് ഉമ്മന്‍ ചണ്ടി സര്‍ക്കാരിന്റെ ഭരണകാലത്താണ് അവസാനമായി സംസ്ഥാനത്തത് ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചത്.