16 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വില കുറഞ്ഞു ; സന്തോഷിക്കണ്ട കുറഞ്ഞത് ലിറ്ററിന് ഒരു പൈസ
16 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വിലയില്‍ കുറവ് ഉണ്ടായി. സന്തോഷിക്കാന്‍ ആണ് ഭാവം എങ്കില്‍ ബാക്കി കൂടി വായിക്കുക. ലിറ്ററിന് ഒരു പൈസയാണ് ഇപ്പോള്‍ വില കുറഞ്ഞത്. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് പ്രമാണിച്ച് പിടിച്ചു നിര്‍ത്തിയ പെട്രോള്‍ ഡീസല്‍ വില തുടര്‍ന്ന്‍ ഇങ്ങോട്ടുള്ള ദിവസങ്ങളില്‍ കൂടി കൂടി ഇപ്പോള്‍ ചരിത്രത്തില്‍ ഇല്ലാത്ത നിലയിലായി കഴിഞ്ഞു.
16 ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 3.74 രൂപയും ഡീസലിന് ശരാശരി 3.38 രൂപയുമാണ് കൂടിയത്. എന്നിട്ടും വില പിടിച്ചു നിര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്രം ഒരു ചെറുവിരല്‍ പോലും അനക്കിയിരുന്നില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തന്നെയാണ് ഒരു പൈസയുടെ കണക്ക് പുറത്തു വിട്ടത്.