ഡി.ജി.പിക്കും, ഉപദേശകര്‍ക്കുമെതിരെ ജേക്കബ് തോമസ്


പാലമരത്തില്‍ നിന്ന് മാമ്പഴം പ്രതീക്ഷിക്കരുത് ജേക്കബ് തോമസ്

ദുരഭിമാന കൊലയില്‍ ഇരയാക്കപ്പെട്ട കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്കെതിരെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

പാലമരത്തില്‍ നിന്ന് മാമ്പഴം പ്രതീക്ഷിക്കരുതെന്നും, ഇനിയും ഇത്തരം വൃക്ഷങ്ങള്‍ വളര്‍ത്തി വലുതാക്കേണ്ടതുണ്ടോഎന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേഷ്ട്ടാക്കളെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസിന്റെ ചോദ്യത്തോട് ചിലര്‍ക്ക് ആനപ്പുറത്തിരിക്കുമ്പോള്‍ നിലത്തുള്ളതൊന്നും കാണാന്‍ കഴിയില്ലെന്നും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു ബാര്‍ കോഴ പോലുള്ള സുപ്രധാനമായ പലകേസുകളിലെയും ജേക്കബ് തോമസിന്റെ ഇടപെടലുകള്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. നേരത്തെയും പലതവണ രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഇദ്ദേഹം ഉന്നയിച്ചിരുന്നു.