കണ്ണൂരില്‍ 200 അടി താഴ്ചയിലേക്ക് ചാടി കമിതാക്കള്‍
കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ നിന്നും ചാടിയനിലയിലാണ് പാപ്പിനിശ്ശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരെ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ അവിടെയെത്താന്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന ബൈക്കിന്റെ ഉടമയെ തേടിയുള്ള പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ എടുക്കാനുള്ള ശ്രമം തുടരുകയാണ്.