മഴവില്‍ സംഗീത വിരുന്നിനു തിരശീല ഉയരാന്‍ ഇനി രണ്ട് ദിനരാത്രങ്ങള്‍ മാത്രം, ഒപ്പം പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ വില്‍സ് സ്വരാജിന്റെ ശബ്ദ മാധുര്യം ആസ്വദിക്കുവാന്‍ ഒരു അപൂര്‍വ അവസരവും കൂടി …

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യു.കെ യില്‍ എമ്പാടുമുള്ള സംഗീതപ്രേമികളെ ഒരു കുടകീഴില്‍ കൊണ്ടുവരാന്‍ മഴവില്‍ സംഗീതത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ള വസ്തുത അഭിമാനാര്‍ഹമാണ്. പല വര്‍ണങ്ങളില്‍ സപ്തസ്വരങ്ങള്‍ അലിയിച്ചു ചേര്‍ത്ത, വിസ്മയ രാവിന് മാറ്റ് കൂട്ടാന്‍ മുഖ്യാതിഥിയായി പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ വില്‍സ് സ്വരാജ് എത്തുക എന്നത് മഴവില്‍ സംഗീതത്തിന്റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി അണിയിക്കുകയാണ്. ശ്രീ വില്‍സ് സ്വരാജ് ഇതാദ്യമായല്ല മഴവില്‍ സംഗീതത്തില്‍ അതിഥിയായെത്തുന്നത്, കഴിഞ്ഞ വര്ഷം അദ്ദേഹത്തിന്റെ യു.കെ സന്ദര്‍ശനത്തിന്റെ അരങ്ങേറ്റം ഈ മഴവില്‍ സംഗീതവേദിയായിരുന്നു. ഒരു നിയോഗം പോലെ അദ്ദേഹം ഇപ്രാവശ്യവും എത്തുകയാണ് നമ്മെ സംഗീതാസ്വാദനത്തിന്റെ നെറുകയില്‍ എത്തിക്കാന്‍..

എല്ലാ പ്രായത്തിലുള്ളവരുടെയും കലാപരിപാടികളും ഉള്‍പെടുത്തിയാണ് ഈ സംഗീതവിരുന്നു ഒരുക്കിയിരിക്കുന്നത് ,അതില്‍ എടുത്തുപറയാനുള്ളത് സാലിസ്ബറിയില്‍ നിന്നുമുള്ള മിന്നാ ജോസും സംഘവും അവതരിപ്പിക്കുന്ന നൃത്താഞ്ജലിയാണ്. മണ്മറഞ്ഞ താരകം ശ്രീദേവിയെ ആദരിക്കുവാനാണു ഇതിലൂടെ ഈ കൊച്ചുകലാകാരികള്‍ ലക്ഷ്യമിടുന്നത്

ഗായക ദമ്പതികളായ അനീഷ് ജോര്‍ജിന്റെയും റ്റെസ്സ്മോള്‍ ജോര്‍ജിന്റെയും പിന്നെ പാട്ടുകളെ ഇഷ്ടപെടുന്ന ഒരു കൂട്ടം കമ്മറ്റി ങ്ങളുടെയും സ്വപ്നസാഷാത്കാരമാണ് ജൂണ്‍ രണ്ടിന് ബൗണ്‍മോത്തില്‍ അരങ്ങേറുന്നത് ..മറക്കാതെ വരുക അനുഗ്രഹിക്കുക്ക പിന്നെ എല്ലാം മറന്ന് ആസ്വദിക്കുക…