തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍
തുടരുന്ന വീഴ്ചകള്‍, എല്‍.ഡി എഫില്‍ വിഷയം ഉന്നയിക്കാന്‍ പോലും ഭയന്ന് ഘടക കക്ഷികള്‍
പിണറായി വിജയന്‍ കയ്യാളുന്ന ആഭ്യന്തര വകുപ്പിന് തുടരെ ഉണ്ടാകുന്ന വീഴ്ചകള്‍ എല്‍.ഡി.എഫിനെ ചെറുതായല്ല പ്രധിരോധത്തിലാക്കുന്നത്. എന്നാല്‍ ഈ ആവശ്യം എല്‍.ഡി. എഫില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ഭയക്കുകയാണ് ഘടക കക്ഷികള്‍. തുടരെ തുടരെ മനുഷ്യ ജീവനുകള്‍ അപഹരിക്കപ്പെടും വിധം പോലീസ് സേനയിലെ കുത്തഴിഞ്ഞ പെരുമാറ്റം ജന ജീവിതത്തെ ഇത്രമേല്‍ ഭയചികിതരാക്കിയിട്ടും യാതൊരു മടിയും കൂടാതെ കുഴപ്പങ്ങളൊന്നും തങ്ങളുടേതല്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിനായി ചാനല്‍ ചര്‍ച്ചകളില്‍ വാദമുഖം നിരത്തുന്നവരും. ഇന്നലെ കൊല്ലത്ത് നടന്ന പൊതുപരിപാടിയില്‍ ദുരഭിമാനകൊലയില്‍ എസ്.ഐ വേണ്ട വിധത്തില്‍ നടപടി എടുത്തില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തനിക്ക് സുരക്ഷയൊരുക്കാന്‍ ഈ എസ്.ഐ വന്നിരുന്നില്ല എന്ന് വീണ്ടും ആവര്‍ത്തിച്ചു.
പൊലീസിലെ ക്രിമിനലുകള്‍ സമൂഹത്തിന്റെ പരിച്ഛേദമെന്ന ന്യായീകരണവും,വാദമുഖവുമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തുന്ന സി.പി.എം വക്താക്കള്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടുന്നതെന്ന നിരുത്തരവാദപരമായ മറു ചോദ്യമാണ് ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മറ്റുമന്ത്രി മാര്‍ കയ്യാളുന്ന വകുപ്പുകളിലും അഴിമതികളും കെടുകാര്യസ്ഥതയും ഉണടാകുമ്പോഴും ഇതൊന്നും ഭരിക്കുന്ന തങ്ങളുടെ കുഴപ്പമല്ല എല്ലാം സമൂഹത്തിന്റെ കുഴപ്പമെന്ന മറുപടികള്‍ തന്നെയായിരിക്കും ലഭിക്കുക.
ബെഹറയെ ഡി. ജി . പി ആയി നിയമിച്ചതിനൊപ്പം റിട്ടയേര്‍ഡ് മുന്‍ ഡി.ജി.പി. രമണ്‍ ശ്രീ വാസ്തവയെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ഉടനെ തന്നെ അഴിമതിക്കേസിലും, അതുപോലെ തന്നെ കൃത്യവിലോപത്തിന്റെ പേരിലും ആരോപണങ്ങളും, അന്വേഷണവും നേരിടുന്ന തങ്ങള്‍ക്കാശ്രിതരായി നിലകൊള്ളുമെന്ന് ഉറപ്പുള്ളവരെ മാത്രം തിരഞ്ഞെടുത്ത് പോലീസ് തലപ്പത്ത് നിയമിച്ചിരിക്കുന്നതും പോലീസ് സേനയുടെ കുറ്റകരമായ അനാസ്ഥക്ക് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.
നീതി തേടി ചെല്ലുന്ന പൊതുജനത്തിന് ഇത്രമേല്‍ അരാജകത്വം സമ്മാനിക്കുന്ന പോലീസ് സേനയെ കുറ്റപ്പെടുത്തി, ഇതോന്നും തന്നെ തന്റെയോ ഭരണത്തിന്റെയോ കുഴപ്പമല്ലെന്ന് സമര്‍ത്ഥിക്കുന്ന മുഖ്യമന്ത്രി ഇതെല്ലാം മാധ്യമ സൃഷ്ട്ടികളെന്ന് പഴിചാരുകയും ചെയ്യുന്നു. എല്‍.ഡി.എഫ് അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്ക് വഹിച്ച ബാര്‍ കോഴ അഴിമതി ഇന്ന്, ജേക്കബ് തോമസിനെപോലെയുള്ള അന്വേഷണ ഉദോഗസ്ഥരെ മാറ്റി സ്ഥാപിത താല്‍പര്യക്കാരെ നിയമിച്ച് അന്വേഷണം അട്ടിമറിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളിലെല്ലാം ഘടക കക്ഷിയായ സി.പി.ഐ ക്ക് വിരുദ്ധ അഭിപ്രായമുണ്ടെങ്കിലും. എല്‍.ഡി. എഫില്‍ തുറന്ന് പറയാനോ ഈ വിഷയം ചര്‍ച്ചക്കെടുക്കാനോ ധൈര്യവുമില്ല.