ബിജെപി മൂന്നാം സ്ഥാനത്ത്, കഴിഞ്ഞ തവണത്തെ 42,682 എത്തില്ല
ദയനീയമാകും സ്ഥിതി കഴിഞ്ഞ തവണത്തെ 42,682 എത്തില്ല
ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തുടക്കം മുതല്‍ നേടിയ മേല്‍ക്കൈ നിലനിര്‍ത്തുന്നു. 13 ബൂത്തുകള്‍ അടങ്ങുന്ന ഒന്നാം റൌണ്ട് പൂര്‍ത്തിയാകുമ്പോള്‍ സജി ചെറിയാന്‍ 1595 വോട്ടുകള്‍ക്ക് മുന്നില്‍. യുഡിഎഫ് ശക്തികേന്ദ്രമായ മാന്നാര്‍ പാണ്ടനാട് പഞ്ചായത്തുകളില്‍ ഇത്തവണ സജി ചെറിയാന്‍ വമ്പന്‍ ഭൂരിപക്ഷം നേടി.
ബിജെപി തുടക്കം മുതല്‍ മൂന്നാം സ്ഥാനത്തു തന്നെ, പല ബൂത്തുകളിലും കഴിഞ്ഞ തവണ നേടിയതിലും പകുതി വോട്ട് മാത്രമേ ഇത്തവണ ശ്രീധരന്‍ പിള്ളയ്ക്ക് നേടാന്‍ കഴിഞ്ഞുള്ളു. കഴിഞ്ഞ തവണത്തെ 42,682 വോട്ട് ഇത്തവണ കിട്ടില്ല എന്നുറപ്പായി. ഇന്നലെയും ഇന്ന് രാവിലെയും മാധ്യമങ്ങളെ കാണുമ്പോള്‍ ഉള്ള ശ്രീധരന്‍ പിള്ളയുടെ ശരീരഭാഷയില്‍ തന്നെ ദയനീയ തോല്‍വി കാണാമായിരുന്നു. കേന്ദ്ര സര്‍ക്കാരിനോടുള്ള ജനങളുടെ രോഷവും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കവും ആണ് ഇതിനു കാരണം എന്നുവേണം മനസിലാക്കാന്‍.