ബി ജെ പി തോല്‍ക്കാന്‍ കാരണം കോണ്ഗ്രസ് സി പി എമ്മിന് വോട്ട് മറിച്ച് നല്‍കിയത് കൊണ്ട്

ചെങ്ങന്നൂര്‍ ഇലക്ഷനില്‍ ബിജെപി തോല്‍ക്കുവാന്‍ കാരണം കോണ്ഗ്രസ് സി പി എമ്മിന് വോട്ട് മറിച്ച് നല്‍കിയത് കൊണ്ട് എന്ന് ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ച് നല്‍കിയെന്ന തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന തിരഞ്ഞെടുപ്പ് ഫലമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകള്‍ ധാരണ അനുസരിച്ച് വാങ്ങാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. ധനധാരാളിത്തമാണ് എല്‍ഡിഎഫിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മേഖലയാണ് മാന്നാര്‍. എന്നാല്‍, അവിടെ യുഡിഎഫിന് ഉണ്ടായിരിക്കുന്ന വോട്ട് ചോര്‍ച്ച മുന്‍ ധാരണയുടെ അടിസ്ഥാനത്തിലാണ്. തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം തന്നെ താനിത് പറഞ്ഞിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാന്നാർ ബിജെപിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമല്ല. എന്നാല്‍, ഇത്തവണ വോട്ടില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവന്‍വണ്ടൂരിലും വോട്ട് കുറഞ്ഞത് കുറഞ്ഞത് പഠിക്കുമെന്നും അദ്ദേഹം ശ്രീധരന്‍ പിള്ള പറഞ്ഞു.