സഭാ തലവന്മാരും കെ.എം മാണിയെ തള്ളുന്നു.
മാണിയുടെ കേരള കോണ്‍ഗ്രസ് നയം വ്യക്തമാക്കിയത് നന്നായി, ഇല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്ത് രംഗത്ത് വരുമായിരുന്നുവെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിന്റെ കുറിപ്പ്. ഇടതുപക്ഷത്തിന് മാണിയെപ്പോലുള്ള ആളുകളെ ആവശ്യമില്ലെന്ന് ഇനിയെങ്കിലും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം നേടികൊടുത്തതില്‍ മുഖ്യ പങ്ക് വഹിച്ചത് മാണിയുടെ യു.ഡി.എഫ് പിന്തുണയാണെന്നതും ചര്‍ച്ചയാകുന്ന വേളയിലാണ് ഗീവര്‍ഗീസ് കൂറിലോസ് പേരെടുത്ത് പറഞ്ഞ് വിമര്‍ശനം നടത്തിയിരിക്കുന്നത്.
ബാര്‍കോഴയിലും, സോളാര്‍ കേസിലുമടക്കം ജേക്കബ് തോമസിനെ പോലെയുള്ള ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി എല്‍.ഡി.എഫ് കെ.എം. മാണിയെ പിന്തുണക്കുന്ന നടപടിയായിരുന്നു സ്വീകരിച്ചിരുന്നത്. ഇത് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നീരസ്സം സൃഷ്ടിച്ചിരുന്നു. ഇനിയെങ്കിലും ജനവികാരം എന്തെന്ന് മനസ്സിലാക്കി മണിയെപോലുള്ളവരെ ആവശ്യമില്ലെന്നുറപ്പിക്കാനും കുര്‍ലോസ് സൂചിപ്പിച്ചു.
തന്നെ തിരുമേനി എന്ന് വിളിക്കരുതെന്നുള്ള പുരോഗമന ചിന്തയും, സാമൂഹ്യ വിഷയങ്ങളില്‍ തുറന്ന് പറച്ചിലുകള്‍ നടത്തി ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിത്വം കൂടിയാണ് ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്.