മനോരമക്കും, ജയലക്ഷ്മി സില്‍ക്ക്‌സിനും, സി പി.ഐ നേതാവിനും കടുത്ത വിമര്‍ശനം.


തനിക്കെതിരെ പ്രചരണം നടത്തിയവരെ എടുത്ത് പറഞ്ഞ് ഫ്‌ലവര്‍സ് ടി.വി വാര്‍ത്താ ചാനലിന്റെ പ്രഖ്യാപനവുമായി ശ്രീകണ്ഠന്‍ നായര്‍. 45 മിനിറ്റിലേറെയുള്ള ലൈവ് വീഡിയോയില്‍ മനോരമക്കും, ജയലക്ഷ്മി സില്‍ക്ക്‌സിനും, സി പി.ഐ നേതാവിനും കടുത്ത വിമര്‍ശനം. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഇവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന അറിയിപ്പും പങ്കുവെച്ചു. ഈ വരുന്ന ഓഗസ്റ്റ് 05 തിയതി വാര്‍ത്താചാനല്‍ 24 (ട്വന്റി ഫോര്‍) എന്നപേരില്‍ നിലവില്‍ വരുമെന്ന് ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു.

തനിക്കെതിരെ കെട്ടിചമച്ച വാര്‍ത്തകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന ധ്വനിയും വാക്കുകളില്‍ ഉണ്ട്. മനോരമ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ, തുടങ്ങിയവയുടെ പേരെടുത്ത് പറഞ്ഞും, മംഗളം ചാനലിനെ പരോക്ഷമായി പ്രതിപാദിച്ചുമാണ് വിവരണം നടത്തുന്നത്.

ഫ്‌ലവര്‍സ് ടി.വി. സംഘടിപ്പിച്ച എ.ആര്‍. റഹ്മാന്‍ ഷോയുമായി ബന്ധപ്പെട്ടുണ്ടായ വയല്‍ നികത്തല്‍ പ്രചാരണവും മറ്റുമാണ് ഈ വിമര്‍ശനങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. നടക്കാതെ പോയ ആ ഷോ രണ്ടു ദിവസങ്ങളിലായി അങ്കമാലിയിലെ അഡ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപെടുമെന്നും ശ്രീകണ്ഠന്‍ നായര്‍ ലൈവില്‍ പറഞ്ഞു.

ലൈവിന്റെ പൂര്‍ണ്ണ രൂപം: