മെഡിക്കല്‍ കോളേജില്‍ രോഗിയെ സഹായിച്ച മധുസൂദനന് നിപ വൈറസ്.
മെഡിക്കല്‍ കോളേജില്‍ രോഗിയെ സഹായിച്ച മധുസൂദനന് നിപ വൈറസ്.
കോഴിക്കോട്: മധുസൂദനന്റെ ഹോദരിയും മകളും ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രേവേശിച്ചിരുന്നു. ഇവരുടെ സഹായിയായി അത്യാഹിത വിഭാഗത്തില്‍ നിന്നപ്പോള്‍ അടുത്ത കിടക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നിപ ബാധിച്ച് രോഗിയെ തിരിച്ച് കിടത്താനും മറ്റും മുന്‍കരുതലുകളില്ലാതെ സഹായിച്ചതാണ് രോഗം പടരാന്‍ ഇടയാക്കിയത്.
സഹോദരി ആശുപത്രിയിലായിരിക്കെ തന്നെ മധുസൂദനനെ പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജില്ലാ കോടതിയില്‍ സീനിയര്‍ സൂപ്രണ്ടായ മധുസൂധനനെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിച്ച സഹപ്രവര്‍ത്തകരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഏവര്‍ക്കും പരോപകാരിയും നാട്ടുകാര്‍ക്ക് എന്ത് സഹായത്തിനും ഓടിയെത്തുന്നയാള്‍ കൂടിയായിരുന്നു ഇദ്ദേഹം.