വാട്സ് ആപ്പിനെ വെല്ലുവിളിച്ച് കിം ഭോ ആപ്പുമായി ബാബാ രാംദേവ്

വാട്സ് ആപ്പിനെ തോല്‍പ്പിക്കും എന്ന അവകാശ വാദവുമായി കിം ഭോ എന്ന ആപ്പുമായി യോഗഗുരു ബാബാ രാംദേവ് രംഗത്ത്. ബി എസ് എന്‍ എല്ലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പുമായി ടെലികോം രംഗത്തെ ഞെട്ടിച്ചുള്ള ബാബാ രാം ദേവിന്റെ നീക്കം. നമ്മുടേത് മാത്രമായ സ്വദേശി മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് കിംഭോ. ഇനി ഭാരതം സംസാരിക്കും. സിം കാര്‍ഡുകള്‍ക്ക് ശേഷം ‘കിംഭോ’ മെസേജിംഗ് ആപ്പുമായി പതഞ്ജലി എത്തുകയാണ്. വാട്‌സ്ആപ്പിന് ഇതൊരു എതിരാളിയായിരിക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നേരിട്ട് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ‘പതഞ്ജലി വക്താവ് എസ്.കെ.തിജരാവാല ട്വീറ്റ് ചെയ്തു. ഹൗ ആര്‍ യൂ’ എന്ന ഇംഗ്ലീഷ് വാചകത്തിന്റെ സംസ്‌കൃത പരിഭാഷയാണ് ‘കിം ഭോ’ . വാട്‌സ് ആപ് പോലെ തന്നെ മെസേജുകളയയ്ക്കാമെന്നതിനു പുറമേ സെലിബ്രിറ്റികളെ ഫോളോ ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്. വീഡിയോ കോളിംഗ്, ഓഡിയോ ഷെയറിംഗ്,ഫോട്ടോകളും വീഡിയോകളും അയയ്ക്കാനുള്ള സൗകര്യം എന്നിവയെല്ലാം ‘കിംഭോ’യിലുണ്ട്.