ആ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല.
കൊല്‍ക്കത്ത: വൃദ്ധയെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് കേരളത്തിലെവിടെനിന്നോ ആണെന്ന രീതിയിലുമായിരുന്ന പ്രചാരണം. എന്നാല്‍ ഇത് നടന്നിരിക്കുന്നത് കൊല്‍ക്കത്തയിലെണെന്ന് അവിടുത്തെ പോലീസ് വിശദമാക്കുന്നത്.
ഗാറിയ എന്ന പ്രദേശത്താണ് സംഭവം നടന്നത്. യശോദാ പാല്‍ എന്ന വൃദ്ധ സ്ത്രീ തന്റെ അനുവാദമില്ലാതെ പൂ പറിച്ചതിന് അവരുടെ തന്നെ മരുമകള്‍ സ്വപ്ന പാല്‍ മര്‍ദിക്കുന്നതായിരുന്ന വീഡിയോ ദൃശ്യങ്ങള്‍. അയല്‍ക്കാരിലാരോ വീഡിയോയില്‍ പകര്‍ത്തിയത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്ത് വന്നത്.