വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു


പൂഞ്ഞാര്‍: മീനച്ചിലാറില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവല്ല കുന്നന്താനം പുത്തന്‍വീട്ടില്‍ ജോയല്‍ പൗലോസാണ് മരിച്ചത്. ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു ജോയല്‍.

സുഹൃത്തുക്കളുമൊത്ത് അവധി ആഘോഷത്തിന്റെ ഭാഗമായാണ് ജോയല്‍ ഇവിടെയെത്തിയത്. ജോയല്‍ ഒഴികെ മറ്റാരും വെള്ളത്തില്‍ ഇറങ്ങിയിരുന്നില്ല. കാല്‍ വഴുതി വെള്ളത്തില്‍ വീണ ജോയല്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. സുഹൃത്തുക്കള്‍ക്ക് മുന്നില്‍ മുങ്ങി താഴ്ന്ന ജോയലിനെ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സും, പോലീസുമെത്തി പുറത്തെടുത്തപ്പോള്‍ ജീവനുണ്ടായിരുന്നെകിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മീനച്ചിലാറില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ഇത് ആറാമത്തെ മരണമാണ്. വിനോദത്തിനായി അന്യ ദശങ്ങളില്‍നിന്നെത്തുന്നവരാണ് അപകടമറിയാതെ ആറ്റില്‍ പെട്ട് മരിക്കുന്നതില്‍ കൂടുതലും.