കുറ്റസമ്മതം: കൂടുതല്‍ താരങ്ങള്‍ കുടുങ്ങുമോ?

ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍ കുറ്റസമ്മതം നടത്തി.

താനേ ക്രൈം ബ്രാഞ്ച് സെല്‍ ആണ് കേസ് അന്വേഷിക്കുന്നത്. മെയ് 16നു മൂന്നു പേരെ പിടികൂടിയിരുന്നു, ഇവര്‍ മുംബൈ പഞ്ചാബ് മച്ചില്‍ വാതുവയ്പ്പ് നടത്തി എന്ന് സമ്മതിച്ചു കഴിഞ്ഞു. തുടര്‍ന്ന് ഓണ്‍ലൈന്‍ ബെറ്റിങ്ങിനു വേണ്ട സോഫ്റ്റ്വെയര്‍ നല്‍കിയ വ്രജേഷ് ജോഷിയെയും സോനു ജലന്‍ എന്ന ബുക്കിയെയും കൂടെ മറ്റൊരാളെയും അറസ്റ്റ് ചെയ്തു. ആര്‍ബാസ് ഖാന്റെ പേര് വെളിപ്പെടുത്തിയത് സോനുവാണ്.

ഇന്ന് ആര്‍ബാസിനെ ക്രൈം ബ്രാഞ്ച് ചോദ്യചെയ്യുകയും അയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ 6 വര്‍ഷമായി ഐപിഎല്‍ വാതുവയ്പ്പില്‍ സജീവമാണ് താന്‍. കഴിഞ്ഞ കൊല്ലം മാത്രം 3 കോടി രൂപ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പരേഷ് എന്ന നിര്‍മ്മാതാവിനെയും ചോദ്യം ചെയ്തു വരികയാണ്. ബോളിവുഡ് താരങ്ങള്‍ അടക്കം കൂടുതല്‍ പേര്‍ ഉള്‍പ്പെടാന്‍ സാധ്യത ഉണ്ടെന്നു പറയപ്പെടുന്നു.