ശെരിയാകുന്നുണ്ട് : ഇത്തവണ പുസ്തകം വായിച്ചു തന്നെ പഠിക്കാം
സ്‌കൂള്‍ പുസ്തക വിതരണം റെക്കോര്‍ഡ് വേഗത്തില്‍ ആണ് ഇത്തവണ നടന്നത്. മൂന്നു വാള്യങ്ങളില്‍ ആണ് പുസ്തകങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ആഗസ്റ്റ് ആദ്യം നല്‍കേണ്ട പുസ്തകങ്ങളുടെ അച്ചടി ഇപ്പോള്‍ തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. പുസ്തകങ്ങളുടെ വിതരണം വൈകിയതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് വിദ്യാഭ്യാസ വകുപ്പ് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു.
ജൂണ്‍ 1ന് പുതിയ അധ്യയന വര്‍ഷത്തെ ക്ലാസ്സുകള്‍ തുടങ്ങിയിരുന്നു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉല്‍ഘാടനം നെടുമങ്ങാട് വച്ച് മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്തു.