നിപ്പ വൈറസ് ; പഴം തീനി വവ്വാലുകളുടെ സാമ്പിളിലും വൈറസ് ഇല്ല
നിപ്പാ വൈറസ് ബാധയുടെ ഉവിടം കണ്ടെത്താനായി ഭോപ്പാലിലെ ലാബിലേക്ക് അയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവ്. നേരത്തെ പ്രാണിതീനി വവ്വാലുകളെയും പരിശോധനയ്ക്ക് അയച്ചിരുന്നു. ആ ഫലവും നെഗറ്റീവ് ആയിരുന്നു. ചങ്ങരോത്തിന് അടുത്തുള്ള ജാനകിക്കാട്ടില്‍നിന്നാണ് പഴംതീനി വവ്വാലുകളെ ശേഖരിച്ചത്.
പതിമൂന്ന് സാമ്പിളുകളാണ് അയച്ചിരുന്നത്. ഇവയുടെ എല്ലാം ഫലം നെഗറ്റീവാണ്. കന്നുകാലി, ആട്, പന്നി തുടങ്ങിയവയുടെയും സാമ്പിളുകള്‍ അയച്ചിരുന്നു. ഇവയുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. രോഗബാധയുണ്ടായ പ്രദേശത്തെ കിണറ്റില്‍ നിന്നുമായിരുന്നു ആദ്യം പ്രാണിതീനി വവ്വാലുകളെ പിടിച്ചത്. ഇതോടെ വൈറസിന്റെ ഉറവിടം എവിടെയാണ് എന്ന കാര്യത്തില്‍ തുടരുന്നത് അനിശ്ചിതത്വത്തിന് അവസാനമായില്ല.