സിപിഐ യെ ആരും വിരട്ടാന്‍ നോക്കണ്ട
ചെങ്ങന്നൂര്‍ തിടഞ്ഞെടുപ്പു വിജയം നേടിയ ശേഷം മാധ്യമങ്ങളെ കാണവേ പിണറായി കാനത്തിനെതിരെ പ്രതികരിച്ചിരുന്നു. മണിയ്ക്ക് ചെങ്ങന്നൂരില്‍ ഒരു സ്വാധീനവും ഇല്ലായെന്നും മാണി വിഷയത്തില്‍ എല്‍ഡിഎഫ് തീരുമാനം ശെരിയാണെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും കാണാം പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചതാണ് പിണറായിയെ ക്ഷുഭിതനാക്കിയത്.
അതിനു മറുപടിയെന്നോണം ഇന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. സിപിഐ തങ്ങളുടെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ എടുത്ത തീരുമാനം ആണ് മാണിയുമായി കൂട്ടുകെട്ട് വിഷയം. ഇടതുപക്ഷ മുന്നണിക്ക് മാണി കോണ്‍ഗ്രസിന്റെ ഒരു ആവശ്യം ഇല്ല. അഴിമതിക്കാരും ബഡ്ജറ്റ് വിട്ടവരും ഒന്നും ഇടപക്ഷത്തിനു വേണ്ട. സിപിഐ യെയോ മുന്നണിയിലെ മറ്റു കക്ഷികളെയോ മറികടന്ന് സിപിഎം നുമാത്രം ആ വിഷയത്തില്‍ ഒരു തീരുമാനവും എടുക്കാനും കഴിയില്ല.