ദുരിതത്തിലായ തമിഴ്‌നാട് സ്വദേശി മുരുകന്‍ പ്ലീസ് ഇന്ത്യയുടെ സഹായത്താല്‍ നാടണഞ്ഞു

ഹുസാം വള്ളികുന്നം

റിയാദ്: രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ House ഡ്രൈവര്‍ വിസയില്‍ ജോലിക്ക് വന്ന മുരുകന്‍ ബിര്‍ക്ക് എന്ന വധുക്കള്‍ മാത്രമുള്ള സ്ഥലത്തെ മസ്രയിലെ ജോലി ചെയ്യിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും കാലമായി ഇക്കാമ എടുക്കാതെയും കൃത്യമായി ശമ്പളം കൊടുക്കാതെയും ജോലിചെയ്യിപ്പിക്കുകയായിരുന്നു. നാട്ടില്‍ പോകണമെന്ന് അവശ്യപ്പെട്ടപ്പോള്‍ നീ ഇവിടെ കിടന്നു മരിച്ചോ എനിക്കൊന്നും ഇല്ല എന്നായിരുന്നു മറുപടി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇക്കാമ എടുക്കാതെയും 6 മാസത്തെ ശമ്പളവും മുരുകന് തന്റെ സ്‌പോണ്‍സര്‍ നല്‍കിയില്ല.

തുടര്‍ന്ന് പ്ലീസ് ഇന്ത്യ പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറയുടെയും, ചെയര്‍മാന്‍ ലത്തീഫ് തെച്ചിയുടെയും നിര്‍ദേശപ്രകാരം മീഡിയ കണ്‍വീനര്‍ ഷറഫു മണ്ണാര്‍ക്കാടും, ഹോത്താ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് കാസര്‍ഗോഡും, അതുപോലെ അഷറഫ് താമരശ്ശേരിയും കൂടി മുരുകനുമായി ഹോത്താ പോലീസ് സ്റ്റേഷനില്‍ പോകുകയുണ്ടായി. പോലീസ് ഉദ്യോഗസ്ഥരുമായി ഫോണിലൂടെ പ്ലീസ് ഇന്ത്യ പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയുണ്ടായി. പിന്നീട് പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ ലേബര്‍ കോടതിയിലും പോലീസ് സ്റ്റേഷനിലും നിരന്തരം ബന്ധപ്പെടുകയുണ്ടായതിന്റെ ഫലമായി ഹോത്താ സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു.

തുടക്കത്തില്‍ തന്നെ മുരുകന്റെ ജോലി സ്ഥലത്തിനടുത്തുള്ള ബിര്‍ക് പോലീസ് സ്റ്റേഷനില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. അവിടെ എത്തിയാല്‍ സ്‌പോണ്‍സറില്‍ നിന്നും ഇനിയും പീഡനങ്ങള്‍ ഉണ്ടാകുമെന്ന് ടീം പ്ലീസ് ഇന്ത്യ ഹോത്താ സ്റ്റേഷനിലെ മേധാവിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഹോത്തയില്‍ തന്നെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പിന്നീട് കോടതിയില്‍ സ്പോണ്‍സറുടെ മകന്‍ ഹാജര്‍ ആകുകയും ഇക്കാമയും എക്‌സിറ്റും അടിച്ചു നല്‍കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് exit നല്‍കാഞ്ഞതിനാല്‍ ഹോത്താ സ്റ്റേഷനില്‍ നിന്നും കേസ് ബിര്‍ക്കിലുള്ള പോലീസ് സ്റ്റേറ്റിനിലേക്ക് കൈമാറുകയും ചെയ്തു. കോടതിയുടെ ശക്തമായ താക്കീതിനൊടുവില്‍ ബിര്‍ക് പോലീസ് സ്റ്റേഷനില്‍ സ്‌പോണ്‍സര്‍ ഹാജര്‍ ആകുകയും ശമ്പളവും എക്‌സിറ്റും നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുരുകന്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയായി. മുരുകന്റെ വീട്ടിലെ സാഹചര്യം മനസിലാക്കി ഒരു സ്പോണ്‍സറെ കണ്ടെത്തുകയും മാന്യമായ സാലറിയോടെ ഉള്ള ഒരു വിസ നല്കാനും പ്ലീസ് ഇന്ത്യ ടീമിന് കഴിഞ്ഞു.

പ്ലീസ് ഇന്ത്യ പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറയുടെയും ചെയര്‍മാന്‍ ലത്തീഫ് തെച്ചിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ശാരീരികമായും മാനസികമായും സാമ്പത്തികമായും ഇതുമായി മുന്നോട്ട് പോകാന്‍ ഷറഫു മണ്ണാര്‍ക്കാടിനൊപ്പം ഹോത്താ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് കാസര്‍ഗോട്,അഷ്റഫ് താമരശ്ശേരി സതീഷ് പാലക്കാട്,മുജീബ് ഏകലൂര്‍,ഷാഹിദ് വടപുറം, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, മനാഫ് തൃശൂര്‍, മന്‍സൂര്‍ കാസര്‍ഗോഡ്, ഹുസാം വള്ളികുന്നം, സൈഫു എടപ്പാള്‍, ഇല്യാസ് കാസര്‍ഗോഡ്, ഷജീര്‍ വള്ളിയോത്ത് തുടങ്ങിയവരും വിവിധ ഘട്ടങ്ങളില്‍ സഹായത്തിനു ഉണ്ടായിരുന്നു.