തലസ്ഥാനത്ത് IPL മാതൃകയിൽ ക്രിക്കറ്റ് ടൂർണമെന്റ്.

തിരുവനന്തപുരം: തലസ്ഥാനത്തെ കായിക പ്രേമികള്‍ക്ക് IPL മാതൃകയില്‍ ട്രിവാന്‍ഡ്രം പ്രീമിയര്‍ ലീഗ് എന്നപേരില്‍ (TPL) ഇനി എല്ലാവര്‍ഷവും ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആസ്വദിക്കാം. ജില്ലയിലെ ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിനുപിന്നില്‍. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കൂടിയാണെന്നറിഞ്ഞപ്പോള്‍ സഹായ ഹസതവുമായി വിവിധ മേല്‍ഘലകളിലുള്ളവരും കൂടി ഈ ചെറുപ്പക്കാര്‍ക്കൊപ്പം ചേര്‍ന്നു.

തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, എം.എല്‍.എ. ശ്രീ. കെ. മുരളീധരന്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് ഐ.പി.എസ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സുരേഷ് എസ്. എന്നിവര്‍ പിന്തുണയുമായി ഒപ്പം ചേര്‍ന്നിട്ടുണ്ട്. മേയര്‍ വി.കെ. പ്രശാന്ത് TPL ന്റെ മുഖ്യ രക്ഷാധികാരിയും, സഹരക്ഷാധികാരിയായി വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനുവുമുണ്ട്

ഒന്നാം സ്ഥാനം നേടുന്ന ടീമിന് പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പായ MPS നല്‍കുന്ന MPS ട്രോഫിയും ക്യാഷ്അവാര്‍ഡുമാണ് ലഭിക്കുക. മൊത്തം 5 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഉള്ളത് സമാപന സമ്മേളനത്തിന് ഉദ്ഘാടകാനായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീ. സഞ്ചു സാംസണും എത്തുന്നുണ്ട്.

ട്രിവാന്‍ഡ്രം പ്രീമിയര്‍ ലീഗ്, പത്രക്കുറിപ്പ്:

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ ട്രിവാന്‍ഡ്രം പ്രീമിയര്‍ ലീഗിലേക്ക് (TPL) സ്വാഗതം. തിരുവനന്തപുരം RCC യിലേക്കുള്ള ഫണ്ട് ശേഖരണാര്‍ത്ഥം 2018 ജൂലൈ 4 മുതല്‍ ജൂലൈ 8 വരെ നടത്തപ്പെടുന്ന TPL ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയമാണ് വേദിയാകുന്നത്.

ഈ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ജൂലൈ 4 ന് രാവിലെ 10 മണിക്ക് TPL ന്റെ മുഖ്യ രക്ഷാധികാരിയായ ബഹു. തിരുവനന്തപുരം മേയര്‍ ശ്രീ. അഡ്വ. വി.കെ. പ്രശാന്ത് അവര്‍കളുടെ സാന്നിധ്യത്തില്‍ മുഖ്യ അതിഥിയായ ബഹു. സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. പി. പ്രകാശ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു. ഉദ്ഘാടനകര്‍മ്മത്തില്‍ മുഖ്യ അതിഥികളായി ശ്രീ. ബിജു ബി. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ്, ശ്രീ. അഡ്വ. സുരേഷ് എസ്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്നിവരും TPL 2018 ന്റെ സഹരക്ഷാധികാരി വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ഐ.പി. ബിനുവും പങ്കെടുക്കുന്നു.

TPL ന്റെ സമാപന ദിവസമായ ജൂലൈ 8 തിയതി വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീ. സഞ്ചു സാംസണും TPL 2018 ന്റെ വിജയികള്‍ക്കുള്ള MPS ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നത് ബഹു. എം.എല്‍.എ. ശ്രീ. കെ. മുരളീധരന്‍ അവര്‍കളുമാണ്. TPL സമാഹരിച്ച ത്രിരുവനന്തപുരം RCC യിലേക്കുള്ള ഫണ്ട് TPL മുഖ്യ രക്ഷാധികാരി ബഹു. മേയര്‍ അഡ്വ. ശ്രീ. വി.കെ. പ്രശാന്ത് കൈമാറുന്നതാണ്. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലയിലെ കലാ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു.