കോണ്‍ഗ്രസ്സ് മുഖപത്രം വീക്ഷണത്തിന്റെ വീക്ഷണങ്ങള്‍
ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചെങ്ങന്നൂരിലെ തോല്‍വി കോണ്‍ഗ്രസ്സില്‍ നടന്നകൊണ്ടിരുന്ന ഉള്‍പാര്‍ട്ടി പോര് കൂടുതല്‍ മറനീക്കി പുറത്ത് വരുകയാണ്. പാര്‍ട്ടി മുഖ പത്രമായ വീക്ഷണം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയാണ്. ഇപ്പോള്‍ നേതൃസ്ഥാനത്തിരിക്കുന്നവരെ മാറ്റി യുവനിരയെ മുന്നില്‍ കൊണ്ടുവരണമെന്നും ചെങ്ങന്നൂരില്‍ അവസരം നഷ്ട്ടപെടുത്തിയെന്നും കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടിക്കും, മുന്നണിക്കും കായ ചികിത്സ വേണമെന്നാവശ്യം ഉന്നയിക്കുന്നതിനൊപ്പം സുതാര്യ ജീവിതവും സല്‍പ്പേരുമുള്ളവരെ നേതാക്കളാകണമെന്നും പറയുന്നു. യു.ഡി.എഫ് നേതാക്കള്‍ കെ.എം. മാണിയെ കണ്ട് പിന്തുണ നേടിയതിനെ പരോക്ഷമായി വിമര്‍ശിക്കുകകൂടിയാണ് വീക്ഷണം. പാര്‍ട്ടിയുടെ യുവ നിരയില്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ വരെ ഈ അഭിപ്രായം പരസ്സ്യമായി പറയുകയും ചെയ്തിരുന്നു. അണ്ടനും അടകോടനും നേതാക്കളാകുന്നു എന്നുവരെ വിമര്ശനമുന്നയിക്കുകയാണ് പാര്‍ട്ടി മുഖപത്രം. നേതാക്കള്‍ക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണെന്നും പുനസഘടന രാമേശ്വരത്തെ ക്ഷൗര്യം പോലെയാണെന്നും പത്രം പറയുന്നു.
ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 20956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുഴുവന്‍ പഞ്ചായത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് തന്നെയായിരുന്നു ഭൂരിപക്ഷം. അവസാന നിമിഷം പിന്തുണ പ്രഖ്യാപിച്ച മാണി ഗ്രൂപ്പ് ഭരിക്കുന്ന പഞ്ചായത്തില്‍ പോലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വിജയകുമാര്‍ മൂന്നാം സ്ഥാനത്തായി പോയി. സര്‍ക്കാരിനെതിരെ ഇത്രമേല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോഴും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ വിജയം സര്‍ക്കാരിന്റെ വിജയമായി തന്നെ വിലയിരുത്തേണ്ടി വരും.