ഡാന്യൂബ് നദിക്കരയില്‍ ഡബ്ലിയു.എം.എഫ് ഓസ്ട്രിയയുടെ കുടുംബസംഗമവും ഗ്രില്‍ പാര്‍ട്ടിയും
വിയന്ന: ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും, ഗ്രില്‍ പാര്‍ട്ടി സംഘടിപ്പിക്കുയും ചെയ്തു. പങ്കാളിത്തം കൊണ്ടും, സഹകരണം കൊണ്ടും ഏറെ ശ്രദ്ധേയമായ ചടങ്ങില്‍ ഓസ്ട്രിയയിലെ എയര്‍ ഇന്ത്യയുടെ മാനേജര്‍ രാജശ്രീ സന്തോഷ് സംസാരിച്ചു.
മുതിര്‍ന്ന വനിത മേരി പള്ളിക്കുന്നേല്‍ സംഗമം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് തോമസ് പടിഞ്ഞാറേക്കാലയില്‍ സ്വാഗതം ആശംസിച്ചു. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ എന്നിവരും സന്നിഹിതരായിരുന്നു. വിവിധ പാരിപാടികളുമായി അണിനിരന്ന സംഘടനയിലെ യുവജനങ്ങളുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി.
ഓസ്ട്രിയ കോഓര്‍ഡിനേറ്റര്‍ ടോമിച്ചന്‍ പാരുകണ്ണില്‍, സെക്രട്ടറി റജി മേലഴകത്ത്, മാത്യു തോമസ്, ബീന വെളിയത്ത്, ജാന്‍സി മേലഴകത്ത് എന്നിവര്‍ സംഗമത്തിനു വേണ്ട ക്രമീകരങ്ങള്‍ ഒരുക്കി. ഗ്ലോബല്‍ ചെയര്‍മാന്‍ അടുത്തവര്‍ഷത്തെ വിവിധ പരിപാടികളെക്കുറിച്ചു സംസാരിച്ചപ്പോള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 2ന് നടക്കുന്ന ഓണാഘോഷത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവച്ചു. രാവിലെ 11 മണിക്ക് തുടങ്ങിയ സംഗമം വൈകിട്ട് 5 മണിക്ക് അവസാനിച്ചു.