ശവപ്പെട്ടിക്കു പകരം വാഹനത്തില്‍ അന്ത്യ വിശ്രമം
ചൈന: കാറിനെ മരണത്തിലും കൂടെ കൂട്ടിയിരിക്കുകയാണ് ചീ എന്ന ചൈനക്കാരന്‍. ചൈനയിലെ ഹെബയ് എന്ന സ്ഥലത്താണ് ഈ വിചിത്ര സംഭവം. ഹ്യൂണ്ടായ് സൊണാറ്റ കാറാണ് മരണ ശേഷമുള്ള യാത്രയിലും ചീ കൂടെക്കൂട്ടിയത്.
മരണപ്പെടുന്നതിന് മുന്നെ തയ്യാറാക്കിയ വില്‍പത്രത്തിലാണ് കൗതുകകരമായ ആഗ്രഹം അദ്ദേഹം വ്യക്തമാക്കിയിരുന്നത്. മരണ ശേഷം എന്നെ എന്റെ കാറില്‍ തന്നെ സംസ്‌കരിക്കണം എന്നായിരുന്നു അത്. ഒടുവില്‍ ചീയുടെ മരണശേഷം വില്‍പത്രിത്തില്‍ വരെ ആവശ്യപ്പെട്ട ആഗ്രഹം ബന്ധുക്കള്‍ സഫലമാക്കി. ശവപ്പെട്ടിയ്ക്ക് പകരം കാറിനുള്ളില്‍ ഇരുത്തി ചീയെ സംസ്‌കരിച്ചു.