കര്‍ഷക സമരത്തിലേക്ക് രാഹുല്‍ ഗാന്ധിയും എത്തുന്നു

കർഷക സമരം കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാനിറച്ച് കോൺഗ്രസ്സ്. കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അണിചേരും. മന്ദസോറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ ഗാന്ധി സമരക്കാരെ അഭിസംബോധന ചെയ്യും.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റെര്‍ സന്ദേശം
‘നമ്മുടെ രാജ്യത്ത് ഓരോ ദിവസവും 35 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക രംഗത്തോടുള്ള നയത്തില്‍ പ്രതിഷേധിച്ച് സമരം നടത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ജൂണ്‍ ആറിന് മന്ദസോറില്‍ നടക്കുന്ന റാലിയെ ഞാന്‍ അഭിസംബോധന ചെയ്യും,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കി.

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ട സമരം ജൂണ്‍ ഒന്ന് മുതലാണ് ആരംഭിച്ചത്. രാഷ്ട്രീയ കിസാന്‍ സംഘ് ധആര്‍കെഎംപ ആണ് 10 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തത്. ഏഴ് സംസ്ഥാനങ്ങളാണ് സമരത്തില്‍ പങ്കുചേരുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സമരത്തിനിറങ്ങുന്നത്. ജൂണ്‍ ഒന്നുമുതല്‍ 10 ദിവസത്തേക്കാണ് സമരം. ഇതുവരെയുള്ള സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണ് നടത്തുന്നത്.