മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയില്‍ തമിഴ്നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടെത് അല്ല
റാന്നിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനി ജസ്‌നയുടെത് എന്ന് സംശയിച്ച നിലയില്‍ തമിഴ് നാട്ടില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ജസ്നയുടെത് അല്ല. പൂര്‍വ്വകാമുകന്‍ പ്രഷര്‍കുക്കറിന് തലയ്ക്കടിച്ചു കൊന്ന പൊക്കിഷ മേരിയുടേതാണ് ആ മൃതദേഹം എന്ന് തെളിഞ്ഞു. ഇരുവരും തമ്മിലുണ്ടായ കലഹത്തെ തുടര്‍ന്ന് കാമുകന്‍ ബാലമുരുകന്‍ പ്രഷര്‍ കുക്കറിന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. സ്വകാര്യ ഫാര്‍മസിയില്‍ ജീവനക്കാരനായ ബാലമുരുകന്‍ എട്ടു വര്‍ഷമായി മേരിയുമായി പ്രണയത്തിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയപാതയിലെ പഴവേലിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പല്ലില്‍ കമ്പിയിട്ടിരുന്നതിനാലും ജസ്നയുടെ ശരീരപ്രകൃതിയോട് സാമ്യം ഉണ്ടായിരുന്നതിനാലും കേരളാപോലീസ് മൃതദേഹം പരിശോധിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മൃതദേഹം ജസ്നയുടേതല്ലെന്ന് തിരിച്ചറിയുകയും ചെയ്തു.
ഇതിനിടയിലാണ് പൊക്കിഷ മേരിയെ കാണാനില്ലെന്ന വിവരവുമായി വീട്ടുകാര്‍ രംഗത്ത് എത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയുമായിരുന്നു . പൊക്കിഷയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തത്. പൊക്കിഷയുമായി പ്രണയത്തില്‍ നില്‍ക്കെയാണ് ബാലമുരുകന്‍ വിവാഹിതനായത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് എട്ടു മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ഭാര്യയും കുഞ്ഞും ഉള്ളപ്പോഴും ബാലമുരുകന്‍ പൊക്കിഷമേരിയുമായി ബന്ധം തുടര്‍ന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പൊക്കിഷ മേരി ഇയാളെ ശല്യം ചെയ്തുകൊണ്ടിരുന്നു. സംഭവ ദിവസം നേരത്തേ ബാലമുരുകന്‍ നിര്‍ദേശിച്ച അനുസരിച്ച് രാവിലെ തന്നെ പൊക്കിഷ മേരി ജോലി സ്ഥലത്തേക്ക് എന്ന പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങി. പിന്നീട് എംജിആര്‍ നഗറിലുള്ള ബാലമുരുകന്റെ വീട്ടില്‍ എത്തുകയും ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന് ശേഷം രണ്ടു പേരും ഇരിക്കുമ്പോള്‍ പൊക്കീഷ മേരി തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. എന്നാല്‍ ബാലമുരുകന്‍ ഇത് നിരാകരിച്ചു. രണ്ടു പേരും തമ്മില്‍ വഴക്ക് രൂക്ഷമായപ്പോള്‍ ബാലമുരുകന്‍ കയ്യില്‍ തടഞ്ഞ പ്രഷര്‍കുക്കര്‍ കൊണ്ട് മേരിയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ മേരി അവിടെ വെച്ചു തന്നെ മരണമടയുകയും ബാലമുരുകന്‍ മൃതദേഹം ഒരു ബാഗിലാക്കി ചെങ്കല്‍പ്പെട്ടില്‍ കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.