എണ്ണ വില കൂടാന്‍ കാരണം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ എന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി
രാജ്യത്ത് എണ്ണ വില ഇങ്ങനെ വര്‍ധിക്കാന്‍ കാരണം മുന്‍ യു.പി.എ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്നു കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എണ്ണ വിലയുടെ വര്‍ധനവില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട് എന്നും ശാശ്വതമായ പരിഹാരത്തിനായി സക്കാര്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ദിവസവും പെട്രോള്‍-ഡീസല്‍ വില നിശ്ചയിക്കുന്ന രീതി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി പറയുന്നു. വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഉയര്‍ന്ന പെട്രോള്‍ വിലയുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങളും സംസ്ഥാനങ്ങള്‍ വേണ്ടെന്ന് വെക്കണം.
നേരത്തെ കേരള സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വച്ചിരുന്നു. ഇതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇതിനെ രാഷ്ട്രീയമായി കാണണ്ട. കഴിഞ്ഞ നവംബറില്‍ മറ്റ് ചില സംസ്ഥാനങ്ങളും വില കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലവര്‍ധനവ്, രൂപയുടെ മുല്യക്കുറവ്, ചില നികുതി പരമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും പെട്രോള്‍ ഡീസല്‍ വില വില ഉയരാന്‍ മറ്റൊരു കാരണമെന്നും മന്ത്രി പറയുന്നു.