സീരിയല്‍ നടിയുടെ നേത്രുത്വത്തില്‍ പ്രവര്‍ത്തിച്ചു വന്ന പെണ്‍വാണിഭ സംഘം പിടിയില്‍ ; സംഘത്തില്‍ പുതുമുഖ സിനിമാ സീരിയല്‍ നടികളും

തമിഴ് സീരിയല്‍ രംഗത്തെ പ്രശസ്ത നടിയായ സംഗീതാ ബാലന്‍ ആണ് പെണ്‍വാണിഭ സംഘം നടത്തി പിടിയിലായത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ റാക്കറ്റ് ആണ് കുടുങ്ങിയത്. ഉത്തരേന്ത്യേയില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് സംഘം മുഖ്യമായും കെണിയില്‍ പെടുത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ റിസോര്‍ട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് നടി കഴിഞ്ഞ ദിവസം പിടിയിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട സതീഷ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്നു മൂന്നു പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഇവര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. എഗ്മോര്‍ കോടതിയില്‍ ഹാജരാക്കിയ സംഗീതയെ റിമാന്‍ഡ് ചെയ്തു.

1996ല്‍ പുറത്തിറങ്ങിയ കറുപ്പ് റോജ എന്ന ചിത്രത്തില്‍ സംഗീത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തു ഇവര്‍ വാണി റാണി എന്ന ടിവി സീരിയലിലൂടെയാണ് പ്രശസ്തി നേടുന്നത്. ഇതിനുപുറമേ ചെല്ലമേ അവള്‍, വല്ലി തുടങ്ങിയ ടിവി ഷോകളുടെയും ഭാഗമായും സംഗീത പ്രവര്‍ത്തിച്ചു. സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്തും ജോലി വാഗ്ദാനം ചെയ്തുമാണ് പെണ്‍കുട്ടികളെ ഇവര്‍ സംഘത്തിലേക്ക് കൊണ്ടുവന്നിരുന്നത്. പല സിനിമാ താരങ്ങളും സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന സൂചന.