ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.

എടവണ്ണ: മലപ്പുറം ജില്ലയില്‍ എടവണ്ണ കുണ്ടുതോട്ടില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. എടവണ്ണയില്‍ ബേക്കറി നടത്തുന്ന ആലുങ്ങല്‍ അക്ബറും കുടുംബവുമാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരക്കായിരുന്നു സംഭവം.

മഞ്ചേരിയില്‍ നിന്ന് ബന്ധുവിനെ ആശുപത്രില്‍ സന്ദര്‍ശിച്ച് കഴിഞ്ഞ് എടവണ്ണയിലേക്കുള്ള യാത്രാ മധ്യേ ഇവര്‍ സഞ്ചരിച്ച ഓംനി വാനില്‍ നിലമ്പൂര്‍മഞ്ചേരി റൂട്ടില്‍ ഓടുന്ന ബാബു എന്ന ബസിടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളിലും പ്രവേശിപ്പിച്ചു.